ഫെയ്‌സ്‌ബുക്കിലൂടെ ഭീഷണി: ഒരാൾകൂടി അറസ്റ്റിൽ

പെരിന്തൽമണ്ണ (മലപ്പുറം) ∙ എഴുത്തുകാരി അപർണ പ്രശാന്തിയെ ഫെയ്‌സ്‌ബുക്കിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്‌റ്റിലായി. ആലുവയിൽ വനിതാ പൊലീസ് ഓഫിസറെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ നെടുമങ്ങാട് പെരുങ്കുളം ഷാനിമ മൻസിലിൽ സിദ്ദീഖി(26)നെ ആണ് പെരിന്തൽമണ്ണ സിഐ ടി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.

അപർണ നൽകിയ പരാതിയിൽ അറസ്‌റ്റിലാവുന്ന അഞ്ചാമത്തെയാളാണ് സിദ്ദീഖ്. അല്ലു അർജുൻ നായകനായ സിനിമ കണ്ടശേഷം അപർണ ഫെയ്‌സ്‌ബുക്കിലിട്ട ചിത്രത്തിന്റെ അടിക്കുറിപ്പിനുള്ള പ്രതികരണമായാണ് സന്ദേശങ്ങൾ എത്തിയത്.