മാവോയിസ്റ്റ് രൂപേഷിന്റെ ഭാര്യ ഷൈനയ്ക്കു ജാമ്യം

കൽപറ്റ ∙ ജാമ്യം ലഭിച്ചതിനെത്തുടർന്നു മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന കണ്ണൂർ വനിതാ ജയിലിൽനിന്നു പുറത്തിറങ്ങി. കൽപറ്റ ജില്ലാ കോടതിയാണു നാലു കേസുകളിൽ ജാമ്യം അനുവദിച്ചത്. കോയമ്പത്തൂരിലെ പ്രത്യേക വനിതാ ജയിലിലായിരുന്ന ഷൈനയെ മൂന്നു ദിവസം മുൻപാണു കണ്ണൂർ വനിതാ ജയിലിൽ എത്തിച്ചത്. മേപ്പാടി, പടിഞ്ഞാറത്തറ തുടങ്ങിയ സ്റ്റേഷനുകളിലെ റജിസ്റ്റർ ചെയ്ത ഗ‍ൂഢാലോ‌ചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയ കേസിലാണ് ജാമ്യം ലഭിച്ചത്.