ജോർജിനെതിരെ വായ് മൂടൽ പ്രചാരണം

കോട്ടയം∙ പി.സി. ജോർജിനെതിരെ വായ് മൂടൽ പ്രചാരണംജോർജ് എംഎൽഎയ്ക്കെതിരെ വായ് മൂടൽ പ്രചാരണവുമായി സമൂഹ മാധ്യമങ്ങൾ. പശയുള്ള ടേപ്പുകൾ പി.സി.ജോർജിന്റെ പേരിൽ അയച്ചു കൊടുത്താണു പ്രചാരണം.

വായിൽ വരുന്നതു സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ടേപ്പു വാങ്ങി വായിലൊട്ടിക്കണമെന്ന തരത്തിൽ കത്തുകളും സന്ദേശങ്ങളും ചേർത്താണു കുറിയർ അയയ്ക്കുന്നത്. ഓൺലൈൻ വിപണികളിൽ നിന്നു ടേപ്പു വാങ്ങി ജോർജിന്റെ പേരിലേക്ക് അയയ്ക്കുന്നതും പ്രചാരണത്തിന്റെ ഭാഗമായി തുടരുകയാണ്.