തിരുവനന്തപുരം മുതൽ എറണാകുളം വരെ മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ ഒഡീഷ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റ് ഡായെ ഛത്തീസ്‌ഗഡ് ഭാഗത്തേയ്ക്കു സഞ്ചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും മഴയ്ക്കു സാധ്യത. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. 25നു കേരളത്തിൽ വ്യാപകമായി കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.