മുകേഷിനെതിരെ പരാതി നൽകി; മാർച്ച് നടത്തി

കൊല്ലം ∙ മീ ടു വിവാദത്തിൽ ആരോപണവിധേയനായ എം.മുകേഷ് എംഎൽഎയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കു യൂത്ത് കോൺഗ്രസ് പരാതി നൽകി. പ്രവർത്തകർ എംഎൽഎയുടെ കോലം കത്തിച്ചു. മഹിളാ മോർച്ച പ്രവർത്തകർ മുകേഷിന്റെ ഓഫിസിലേക്കു മാർച്ച് നടത്തി. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും.