നവകേരളം: ക്രൗഡ് ഫണ്ടിങ്ങിന് ഇന്നു തുടക്കം

തിരുവനന്തപുരം∙കേരളത്തിന്റെ പുനർനിർമാണത്തിനു സർക്കാർ ആവിഷ്കരിച്ച ക്രൗഡ് ഫണ്ടിങ്ങിന് ഇന്നു തുടക്കം. തകർന്ന മേഖലകളുടെ പുനർനിർമാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായുള്ള പദ്ധതികൾക്കു സംഭാവന ശേഖരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ക്രൗഡ് ഫണ്ടിങ് വെബ് പോർട്ടൽ ഇന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ പോർട്ടലിൽ ഉണ്ടാകും. ഇവയിൽ താൽപര്യമുള്ള പദ്ധതികളുടെ നിർമാണത്തിനായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭാവന ചെയ്യാം.

കമ്പനികൾക്കു തങ്ങളുടെ സിഎസ്ആർ ഫണ്ടിൽ പദ്ധതികളെ ഉൾപ്പെടുത്താൻ കഴിയും വിധമാണു പോർട്ടലിന്റെ രൂപകൽപന. കേന്ദ്ര സർക്കാരിന്റെ ബിൽഡിങ് മെറ്റീരിയൽ ടെക്നോളജി പ്രൊമോഷൻ സെൽ അംഗീകരിച്ച ഏജൻസികളെയാകും പദ്ധതികളുടെ നടത്തിപ്പ് ചുമതല ഏൽപ്പിക്കുക.