ദിലീപിനെ അമ്മ കൈവിട്ടു; രാജി ചോദിച്ചുവാങ്ങി

കൊച്ചി∙ ഒന്നേകാൽ വർഷമായി തുടരുന്ന വിവാദങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നു പുറത്ത്. ദിലീപിൽനിന്നു താൻ ചോദിച്ചു വാങ്ങിയ രാജി നിർവാഹക സമിതി അംഗീകരിച്ചതായും അദ്ദേഹത്തെ സംഘടന പുറത്താക്കി എന്നു തന്നെ പറഞ്ഞുകൊള്ളൂവെന്നും പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കി. ഇങ്ങനെ താൻ ചീത്ത കേൾക്കേണ്ട കാര്യമില്ലെന്നും മോഹൻലാൽ തുറന്നടിച്ചു.