‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതി സമിതി: ഹർജി ഏഴിലേക്കു മാറ്റി

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന ഹർജി ഹൈക്കോടതി സമാന ഹർജിക്കൊപ്പം പരിഗണിക്കാൻ അടുത്ത ഏഴിലേക്കു മാറ്റി. വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ഹർജിയാണു പരിഗണനയിൽ.

മറ്റു സിനിമാ സംഘടനകളിലും പരാതിപരിഹാര സമിതി രൂപീകരിക്കാൻ മറ്റൊരു ഹർജി നിലവിലുണ്ട്. സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ‘അമ്മ’യുടെ അഭിഭാഷകൻ അറിയിച്ചു. മറ്റു സംഘടനകൾക്കും പൊതുവിൽ സംവിധാനം വന്നാൽ മാത്രമേ ഫലപ്രദമാകൂ എന്നും പറ‍ഞ്ഞു.