ബൽറാമിനോട് വിശദീകരണം ചോദിക്കും

വി.ടി. ബൽറാം (ഫയൽ ചിത്രം)

പാലക്കാട് ∙ വി.ടി. ബൽറാം എംഎൽഎ രാഹുൽ ഗാന്ധിയെ രാഹുൽ ഈശ്വറുമായി താരതമ്യം ചെയ്തതു തെറ്റാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബൽറാമിനോടു വിശദീകരണം ചോദിക്കും. രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവെന്ന ബൽറാമിന്റെ ഫെയ്സ്ബുക് പോസ്റ്റിനെക്കുറിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ‘‘രാഹുൽ ഗാന്ധിയുമായി താരതമ്യം ചെയ്യാൻ ആരാണു രാഹുൽ ഈശ്വർ? ഞാനും ബൽറാമും ഉൾപ്പെടെ പാർട്ടിക്കു വിധേയരാണെന്നു ബൽറാം ഓർക്കണം’’– മുല്ലപ്പള്ളി പറഞ്ഞു.