Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ ഗാന്ധിയെ രാഹുൽ ഈശ്വറുമായി താരതമ്യം ചെയ്തത് തെറ്റ്: മുല്ലപ്പള്ളി

Mullappally Ramachandran

പാലക്കാട്∙ രാഹുൽ ഗാന്ധിയെ രാഹുൽ ഈശ്വറുമായി വി.ടി. ബൽറാം എംഎൽഎ താരതമ്യം ചെയ്തതു തെറ്റാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതിന് ആരാണു രാഹുൽ ഈശ്വർ? എല്ലാവരും പാർട്ടിയ്ക്കു വിധേയരാണെന്നു ബൽറാം ഓർക്കണം. ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് ഉണ്ടാക്കുന്ന പരുക്ക് എത്രയാണെന്നു മനസിലാക്കണം. ഇത് കുട്ടിക്കളിയല്ല, കോൺഗ്രസ് അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി മാറാന്‍ സമ്മതിക്കില്ല. ബൽറാമിനോടു വിശദീകരണം ചോദിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബൽറാമിന്റെ ഫെയ്സ്ബുക് പോസ്റ്റിനു കാരണമായ രാഹുൽ ഈശ്വറിനെ തൊടാൻ സമ്മതിക്കില്ലെന്ന അജയ് തറയിലിന്റെ പ്രസ്താവാന ചൂണ്ടിക്കാണിച്ചപ്പോൾ അതു ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ മറുപടി.