ജയസാധ്യത മാത്രം മുഖ്യം; യൂത്തിൽ മികച്ച സ്ഥാനാർഥികൾ ഉണ്ടെങ്കിൽ പരിഗണിക്കും

HIGHLIGHTS
  • യൂത്ത് കോണ്‍ഗ്രസില്‍ മികച്ച സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ പരിഗണിക്കും
  • കൂടുതല്‍ സീറ്റ് ചോദിക്കുന്നതു മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന്കെ.എം.മാണി
Mullappally Ramachandran
SHARE

കാസർകോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണു മാനദണ്ഡമെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യൂത്ത് കോണ്‍ഗ്രസില്‍ മികച്ച സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ പരിഗണിക്കുമെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2 സീറ്റെന്ന ആവശ്യത്തിലുറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസിലെ പി.ജെ.ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. 12ന് തിരുവനന്തപുരത്ത് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും പി.ജെ. ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

എന്നാൽ കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ചോദിക്കുന്നതു മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന് ചെയർമാൻ കെ.എം.മാണി പറഞ്ഞു. സീറ്റ് ചോദിക്കുന്നതു സമ്മര്‍ദമല്ലെന്നും കൂടിയാലോചനകളിലൂടെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA