എൻസിപി– കേരള കോൺഗ്രസ് (ബി) ലയനം മുന്നോട്ട്

മുംബൈ∙ കേരള കോൺഗ്രസ് ബി-യുമായുള്ള ലയനത്തിന് എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽപട്ടേലുമായി മുംബൈയിൽ നടത്തിയ ചർച്ചയ്ക്കുശേഷം എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. അന്തിമപ്രഖ്യാപനം ദേശീയ അധ്യക്ഷൻ ശരദ്പവാർ നടത്തും. ഇരുപാർട്ടികളും പങ്കുവയ്ക്കേണ്ട സ്ഥാനങ്ങളടക്കം ചർച്ചചെയത് തീരുമാനമെടുക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ, തോമസ് ചാണ്ടി, ടിപി പീതാംബരൻ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു.