നിലം നികത്തൽ: തോമസ് ചാണ്ടിയുടെ അപ്പീൽ തള്ളി

തിരുവനന്തപുരം ∙ ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്തിനായി നികത്തിയ നിലം പൂർവസ്ഥിതിയിലാക്കണമെന്ന റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി എംഎൽഎ നൽകിയ അപ്പീൽ കാർഷികോൽപാദന കമ്മിഷണർ ദേവേന്ദ്ര കുമാർ സിങ് തള്ളി. കുട്ടനാട് ലേക് പാലസ് ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്തിനുവേണ്ടി 39.50 സെന്റ് നെൽവയൽ നികത്തിയെന്നും ഇതു പൂർവസ്ഥിതിയിലാക്കണമെന്നുമാണ് ആലപ്പുഴ മുൻ കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട്. നിലം നികത്തിയിട്ടില്ലെന്നും 2014ൽ അന്നലെ കലക്ടർ എൻ.പത്മകുമാർ ഇത് അംഗീകരിച്ചിട്ടുണ്ടെന്നുമായിരുന്നു എംഎൽഎയുടെ വാദം. നെൽവയൽ–തണ്ണീർത്തട നിയമപ്രകാരം കാൽഷികോൽപാദന കമ്മിഷണറാണു സംസ്ഥാനതല അപ്പീൽ അധികാരി.