മന്ത്രിമാർ വാഴാത്ത ജനതാപരിവാർ

മാത്യു ടി. തോമസ്

∙1987 മുതലുള്ള എല്ലാ ഇടതുസർക്കാരുകളുടെ കാലത്തും ജനതാപരിവാറിലെ മന്ത്രിമാർ രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായി. മൂന്നാം നായനാർ മന്ത്രിസഭയുടെ കാലത്ത് (1996–2001) ജനതാദളിലെ രണ്ടു മന്ത്രിമാരാണു രാജിവച്ചത്. മാത്യു ടി.തോമസിന്റെ രണ്ടാം രാജിയാണിത്. 2009 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന്റെ സീറ്റായ കോഴിക്കോട് സിപിഎം ഏറ്റെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു ആദ്യരാജി.

രാജിവച്ച ജനതാമന്ത്രിമാർ

∙ രണ്ടാം നായനാർ മന്ത്രിസഭ

1987 ഏപ്രിൽ 4 – ജനതാപാർട്ടിയിലെആഭ്യന്തര പ്രശ്നം
∙ എം.പി.വീരേന്ദ്ര കുമാർ (ജനതാപാർട്ടി)–വനം

മൂന്നാം നായനാർ മന്ത്രിസഭ

1999 ജനുവരി 11– ജനതാദളിലെ ആഭ്യന്തരപ്രശ്നം
∙ പി.ആർ.കുറുപ്പ് (ജനതാദൾ)–ഗതാഗതം.

മൂന്നാം നായനാർ മന്ത്രിസഭ

2000 ഫെബ്രുവരി 12 – മന്ത്രി ഔദ്യോഗികമായും ലൈംഗികമായും പീഡിപ്പിച്ചെന്ന ഗതാഗത സെക്രട്ടറി നളിനി നെറ്റോയുടെ പരാതി
∙ ഡോ.എ.നീലലോഹിത ദാസൻ നാടാർ (ജനതാദൾ)– ഗതാഗതം, വനം.

അച്യുതാനന്ദൻ മന്ത്രിസഭ

2009 മാർച്ച് 20 – ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ കോഴിക്കോട് ജനതാദളിനു നിഷേധിച്ചതിന്റെ പ്രതിഷേധം
∙ മാത്യു ടി.തോമസ് (ജനതാദൾ എസ്)– ഗതാഗതം

പോയി, വന്നു, പോയി ആരൊക്കെ?

∙ 19 അംഗ പിണറായി വിജയൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് 2016 മേയ് 25ന്.

∙ ബന്ധുനിയമനവിവാദത്തെ തുടർന്ന് വ്യവസായ–കായികമന്ത്രി ഇ.പി. ജയരാജൻ 2016 ഒക്ടോബർ 14നു രാജിവച്ചു.

∙ 2016 നവംബർ 22ന് എം.എം. മണി വൈദ്യുതി വകുപ്പിന്റെ ചുമതലയോടെ മന്ത്രിസഭയിൽ.

∙ ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് 2017മാർച്ച് 26നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി.

∙ പകരമെത്തിയ തോമസ് ചാണ്ടി 2017 ഏപ്രിൽ 1ന് സത്യപ്രതിജ്ഞ ചെയ്തു.

∙ കായൽകയ്യേറ്റ വിവാദത്തെതുടര്‍ന്ന് നവംബർ15നു തോമസ് ചാണ്ടിയുടെ രാജി.

∙ എ.കെ. ശശീന്ദ്രൻ 2018 െഫബ്രുവരി 1ന് വീണ്ടും മന്ത്രി

∙ ഇ .പി. ജയരാജൻ 2018 ഓഗസ്റ്റ് 14ന് വീണ്ടും മന്ത്രി (ഇതോടെ മന്ത്രിസഭയുടെ അംഗബലം 20 ആയി)

(ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽ തിരിച്ചെത്തിയവരാണ് എ.കെ.ശശീന്ദ്രനും ഇ. പി. ജയരാജനും. സി.എച്ച്.മുഹമ്മദ്കോയ, കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള, പി.ജെ.ജോസഫ് എന്നിവരാണു മുൻഗാമികൾ)

ആ പട്ടികയിലും മാത്യു ടി. തോമസ്

സി.എച്ച്. മുഹമ്മദ് കോയ (1969, 1973, 1977), ആർ.ബാലകൃഷ്ണപിള്ള (1976, 1985, 1995), കെ.എം.മാണി (1977, 1979, 2015), പി.ജെ.ജോസഫ് (1978, 2006, 2010) എന്നിവരാണ് മൂന്നു തവണ രാജിവച്ച മന്ത്രിമാർ.

പി.ആർ. കുറുപ്പ് (1969, 1999), എ.സി. ഷണ്മുഖദാസ് (1981, 2000), കെ. പി. വിശ്വനാഥൻ (1994, 2005), കെ. ബി.ഗണേഷ്കുമാർ (2003, 2013) മാത്യു ടി.തോമസ് (2009,2018) എന്നീ മന്ത്രിമാർ രണ്ടു തവണ രാജിവച്ചു.