വനിതാ മതിൽ സാമുദായിക, വർഗീയ ചേരിതിരിവുണ്ടാക്കും: മുല്ലപ്പള്ളി

തിരുവനന്തപുരം∙ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ മാറ്റിനിർത്തി സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ സാമുദായിക, വർഗീയ ചേരിതിരിവുണ്ടാക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഈ രണ്ടുപ്രമുഖ മതവിഭാഗങ്ങളും കേരളീയ നവോത്ഥാന പോരാട്ടങ്ങളിൽ മഹനീയമായ പങ്കുവഹിച്ചവരാണ്. വനിതാമതിൽ  സർക്കാർ ചെലവിൽ നടത്തുന്നതു നവോത്ഥാന  ആശയങ്ങളെ കാറ്റിൽപ്പറത്തിയാണ്. 

വെള്ളാപ്പള്ളി വന്നതോ‌ടെ വിശ്വാസ്യത പോയി: സുധീരൻ

തിരുവനന്തപുരം∙ നവോത്ഥാന മൂല്യ സംരക്ഷണത്തിന്റെ പേരിൽ വനിതാ മതിൽ തീർക്കാനുള്ള സംഘാടക സമിതി അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ നിയോഗിച്ചതോടെ ആ രാഷ്ട്രീയ നീക്കത്തിന്റെ വിശ്വാസ്യത പോയെന്നു കെപിസിസി മുൻപ്രസിഡന്റ് വി.എം.സുധീരൻ.  

മതിലിന്റെ ചെലവ് എവിടെനിന്നെന്ന് പി.സി.തോമസ്

കൊച്ചി ∙ ജനുവരി ഒന്നിനു പിണറായി വിജയൻ ഒരുക്കുന്ന മതിലിന്റെ ചെലവ് എവിടെ നിന്നാണു കണ്ടെത്തുന്നതെന്നു സർക്കാർ വ്യക്തമാക്കണമെന്ന് പി.സി. തോമസ്. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലും ഓഖി ഫണ്ടിലും നിന്ന് ഒരു രൂപയെങ്കിലും മതിലിനുവേണ്ടി ചെലവാക്കിയാൽ പിണറായി വിജയൻ അടക്കം പ്രതിക്കൂട്ടിലാവുമെന്നു തോമസ് മുന്നറിയിപ്പു നൽകി.പ്രചാരണം ശരിയല്ലെന്നും പി.സി. ജോർജ് പറഞ്ഞു.