വനിതാ മതിലില്‍ പങ്കെടുക്കാത്തവർക്കു തൊഴില്‍ നിഷേധിച്ചു; സംഭവം കണ്ണൂരിൽ

mayyil-gama-panchayat
SHARE

കണ്ണൂർ∙ വനിതാ മതിലില്‍ പങ്കെടുക്കാത്ത തൊഴിലാളികള്‍ക്കു തൊഴില്‍ നിഷേധിച്ചതായി പരാതി. കണ്ണൂരിലെ കയരളത്തുളള തൊഴിലാളികള്‍ പ്രതിഷേധവുമായി മയ്യില്‍ പഞ്ചായത്തിലെത്തി. കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലാളികള്‍ ഇന്നു രാവിലെ തൊഴിലുറപ്പ് പണികള്‍ക്കായി എത്തിയപ്പോഴാണു വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ പണികള്‍ നിഷേധിച്ചത്. സ്ത്രീകള്‍ സംഘടിതരായി പ്രതിഷേധവുമായി മയ്യില്‍ പഞ്ചായത്ത് ഓഫിസില്‍ എത്തി. സെക്രട്ടറിക്കു പരാതി നല്‍കി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചു മറുപടി നല്‍കാമെന്നു സെക്രട്ടറി നല്‍കിയ ഉറപ്പ് തൊഴിലാളികള്‍ അംഗീകരിക്കാന്‍ തയാറായില്ല. ഇതുമായി ബന്ധപ്പെട്ടു ജില്ലാ കലക്ടര്‍ക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കാനുളള തയാറെടുപ്പിലാണു തൊഴിലാളികള്‍.

വനിതാ മതിലില്‍ പങ്കെടുക്കാത്തവരെ തൊഴിലെടുക്കാന്‍ അനുവദിക്കേണ്ട എന്നു മയ്യില്‍ പഞ്ചായത്ത് അധികൃതര്‍ എടുത്ത തീരുമാന പ്രകാരമാണു തങ്ങള്‍ക്കു തൊഴില്‍ നിഷേധിച്ചതെന്നും പരാതിയുമായി എത്തിയ തങ്ങളോട് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതായും തൊഴിലാളികള്‍ ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA