ആദ്യദിനം കണ്ണൂരിലിറങ്ങിയതും പോയതും എട്ടു വിമാനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ സംരക്ഷണഭിത്തിയിൽ തൂങ്ങി വിമാനം കാണുന്നവർ.

മട്ടന്നൂർ ∙ ആദ്യദിനം കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത് എട്ടു വിമാനങ്ങൾ. എട്ടു വിമാനങ്ങൾ കണ്ണൂരിൽ നിന്നു പുറപ്പെടുകയും ചെയ്തു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിനു പിന്നാലെ , തിരുവനന്തപുരം, ബെംഗളുരു ഹൈദരാബാദ് എന്നിവിടങ്ങിലേക്കു ഗോ എയർ സർവീസ് നടത്തി. ന്യൂഡൽഹിയിൽ നിന്നുള്ള ഗോ എയർ വിമാനമാണു ആദ്യം കണ്ണൂരിൽ പറന്നിറങ്ങിയത്.

ബെംഗളുരുവിൽ നിന്നു ഗോ എയറിന്റെ രണ്ടു വിമാനങ്ങളെത്തി. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസും രാത്രിയിലെത്തി. ഇതിനു പുറമെ മിലട്ടറിയുടെ മൂന്നു വിമാനങ്ങളും ഇന്നലെ കണ്ണൂരിലിറങ്ങി. സ്വന്തം വിമാനത്തിൽ കണ്ണൂരിലിറങ്ങിയ വ്യവസായി എം.എ.യൂസഫലി ഇതേ വിമാനത്തിൽ തന്നെ മടങ്ങി.