മുല്ലപ്പെരിയാർ: പുതിയ ഡാം വേണമെന്നതിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാനം ഉറച്ചു നിൽക്കുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യം പലവട്ടം ഉന്നയിച്ചെങ്കിലും തീരുമാനമായിട്ടില്ല. നദീജല കൈമാറ്റവുമായി ബന്ധപ്പെട്ടു തമിഴ്‌നാട് നിരന്തരം കരാർ ലംഘിക്കുന്നുവെന്ന പരാതിയാണു കേരളത്തിനുള്ളത്.

കരാറിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനായി നിയമോപദേശം തേടേണ്ടതുണ്ട്. മുല്ലപ്പെരിയാർ തീരത്തുള്ളവർ ഉൾപ്പെടെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവരെ പുനരധിവസിപ്പിക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ മാറ്റിപ്പാർപ്പിക്കും. ഇടുക്കിയിൽ ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്തും. ഇതിനായി റവന്യു സെക്രട്ടറിയെ ചുമതലപ്പെടുത്തി.