കസ്റ്റഡിയിലെടുത്ത യുവാവു മരിച്ചു; കാസർകോട് നിയോജക മണ്ഡലത്തിൽ ശനിയാഴ്ച ഹർത്താൽ

കാസർകോട്∙ പൊതു സ്ഥലത്തു മദ്യപിച്ചതിനു പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവു കുഴഞ്ഞു വീണു മരിച്ചു. ചൗക്കി സിപിസിആർഐക്കു സമീപം താമസിക്കുന്ന സന്ദീപ് (26) ആണ് മരിച്ചത്. സന്ദീപിനെയും മറ്റു മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു ജീപ്പിൽ കാസർകോട് സറ്റേഷനിലേക്കു കൊണ്ടു വരുന്നതിനിടെയാണു കുഴഞ്ഞു വീണത്. തുടർന്നു ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. ഇതേത്തുടർന്ന് കാസർകോട് നിയോജകമണ്ഡലത്തിൽ ശനിയാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.