നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി

ന്യൂഡൽഹി∙ നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. മേയ് ഏഴു മുതലാണു നീറ്റ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. പ്ലസ്ടു പരീക്ഷയും നീറ്റ് പ്രവേശനപരീക്ഷയും തമ്മില്‍ ദിവസങ്ങളുടെ വ്യത്യാസം മാത്രമേയുളളുവെന്നും തയാറെടുപ്പിനു കൂടുതല്‍ സമയം വേണമെന്നുമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. എന്നാലിത് അനുവദിക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. സങ്കല്‍പ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ച‍ത്.