Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലമലക്കാടുകളെ റവന്യൂഭൂമിയാക്കാനുള്ള നീക്കം കോടതിവിധിക്കെതിര്: കുമ്മനം

kummanam

തിരുവനന്തപുരം ∙ ഏലമലക്കാടുകളെ റവന്യൂഭൂമിയാക്കി മാറ്റാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇടുക്കി ജില്ലയുടെ പരിസ്ഥിതി നാശത്തിന് മാത്രമേ ഈ തീരുമാനം ഉപകരിക്കൂ. ഏലമലക്കാടുകളുടെ പരിധി ഒരു വർഷത്തിനുള്ളിൽ നിശ്ചയിക്കണമെന്നും അവിടെനിന്നും മരം മുറിക്കരുതെന്നുമുള്ള 2015 ലെ ഗ്രീൻ ട്രിബ്യുണൽ വിധിക്കെതിരാണ് സർക്കാരിന്‍റെ ഈ തീരുമാനം.

സിഎച്ച്ആർ വനഭൂമിയാണെന്ന സംസ്ഥാന സർക്കാരിന്‍റെ തന്നെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നിലവിലുള്ളപ്പോഴാണ് സർക്കാർ ഈ കള്ളക്കളി നടത്തുന്നത്. മാസങ്ങൾക്ക് മുൻപ് സർക്കാർ എടുത്ത ഈ തീരുമാനം സർവ്വകക്ഷിയോഗത്തിൽ പോലും വെളിപ്പെടുത്താതിരുന്നത് വഞ്ചനയാണ്.

കയ്യേറ്റം ഒഴിപ്പിക്കുമെന്ന് ആവർത്തിക്കുന്ന സർക്കാർ പിൻവാതിലിൽ കൂടി പരിസ്ഥിതി നാശത്തിന് അനുമതി നൽകുകയാണ്. ഏലമലക്കാടുകള്‍ പതിച്ചു നൽകണമെന്ന് എന്താണ് സർക്കാരിന് ഇത്ര നിർബന്ധം. പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് സർക്കാരിന് അൽപ്പമെങ്കിലും ആത്മാർഥതയുണ്ടങ്കിൽ ഈ നീക്കത്തിൽനിന്നു പിൻമാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.