മലപ്പുറം∙ വളാഞ്ചേരിക്കടുത്ത് കാട്ടിപ്പരുത്തിയിൽ കുട്ടികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് പാടത്തേക്ക് മറിഞ്ഞു. വളാഞ്ചേരി വൈക്കത്തൂർ എയുപി സ്കൂളിന്റെ ബസാണ് 10 അടി താഴ്ചയിലേക്കു മറിഞ്ഞത്. അപകടത്തിൽ എട്ടു കുട്ടികൾക്ക് പരുക്കേറ്റു. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല.