Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റു ചെയ്യാത്തതിനാൽ മന്ത്രിസ്ഥാനം രാജിവയ്ക്കില്ല: കെ.കെ.ശൈലജ

shylaja-kk

തിരുവനന്തപുരം∙ ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽനിന്ന് വീണ്ടും വിമർശനം നേരിട്ടെങ്കിലും താൻ രാജിവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഹൈക്കോടതിയുടെ അന്തിമവിധി വന്നിട്ടില്ല. എല്ലാ നിയമനങ്ങളും വിജിലൻസിന്റെ ക്ലിയറൻസോടെയാണ് നടത്തിയത്. തെറ്റു ചെയ്യാത്തതിനാൽ രാജി വയ്ക്കേണ്ടെന്നാണ് പാർട്ടിയുടെ നിലപാടെന്നും മന്ത്രി പറ‍ഞ്ഞു.