കാസർകോടു നിന്ന് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി

ഷൈബാൻ

കാസർകോട് ∙ ചെങ്കള ‌ചേരൂര്‍ കടവിൽ നിന്നു കാണാതായ രണ്ടര വയസുകാരൻ ഷൈബാന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാർബറിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് ഷൈബാനെ കാണാതായത്. വീടിനു സമീപമുള്ള പുഴയിലെ ഒഴുക്കിൽ പെട്ടാണ് അപകടമുണ്ടായത് എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചേരൂര്‍ കടവിൽ കബീര്‍ - റുഖ്‌സാന ദമ്പതികളുടെ മകനാണ് ഷൈബാൻ.