പോർട്ടറീക്കോയിൽ മരിയ ചുഴലിക്കാറ്റിൽ അണക്കെട്ട് തകർന്നു

മരിയ ചുഴലിക്കാറ്റ് വീശിയടിച്ച പോര്‍ട്ടറീക്കോയില്‍ വെള്ളത്തില്‍ മുങ്ങിയ സ്ഥലങ്ങളില്‍നിന്നു ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു പോകുന്നു.

സാൻ ജുവാൻ (പോർട്ടറീക്കോ) ∙ പോർട്ടറീക്കോയിൽ വീശിയടിച്ച മരിയ ചുഴലിക്കാറ്റിൽ അണക്കെട്ട് തകർന്ന് ഗൗജത്താക്ക നദിയിൽ മിന്നൽ പ്രളയം. വടക്കുപടിഞ്ഞാറൻ തടാകത്തിലെ അണക്കെട്ട് തകർന്നതോടെ ഇസബെല്ല, ക്വാബ്രഡിലാസ് നഗരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി.

യുഎസിന്റെ നിയന്ത്രണത്തിലുള്ള കരീബിയൻ ദ്വീപായ പോർട്ടറീക്കോയിൽ മരിയ ചുഴലിക്കാറ്റിൽ 13 പേരാണു മരിച്ചത്. ഇതോടെ കരീബിയൻ മേഖലയിൽ മരിച്ചവരുടെ എണ്ണം  33 ആയി.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് രൂപം കൊണ്ട മരിയ ചുഴലിക്കാറ്റ് ഇതിനോടകം വേഗം കുറഞ്ഞ് കാറ്റഗറി മൂന്നിലേക്കു മാറിയിട്ടുണ്ട്. ബഹാമസിലേക്കാണ് ഇനി മരിയയുടെ ദിശ.