കൊച്ചിയിൽ യുവതികൾ ആക്രമിച്ച ടാക്സി ഡ്രൈവറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി ∙ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ കോടതി വിശദമായ വാദം കേൾക്കുന്നതുവരെ ഷെഫീക്കിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. ജാമ്യമില്ലാ വകുപ്പുകളിട്ട് പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷഫീക്ക് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. അതേസമയം പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തക്കർ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. ഡ്രൈവറെ ഗുരുതരമായി ആക്രമിച്ച യുവതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും യൂത്ത്കോൺഗ്രസ് ആവശ്യപ്പെട്ടു.