Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ ടാക്സി: റെയിൽവേ പാർക്കിങ് നൽകും

taxi

ന്യൂഡൽഹി ∙ ഓൺലൈൻ ടാക്സി സർവീസുകൾക്കു റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പാർക്കിങ് സ്ഥലം അനുവദിക്കുന്നതു പരിഗണനയിൽ. വിമാനത്താവളങ്ങളിൽ അനുവദിച്ചിരിക്കുന്ന മാതൃകയിൽ സ്ഥലം അനുവദിക്കാനാണ് ആലോചിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ മേഖലാ കേന്ദ്രങ്ങൾക്കു റെയിൽവേ ബോർഡ് നിർദേശം നൽകി.

നിലവിൽ ന്യൂഡൽഹി, ബെംഗളൂരു തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസുകൾക്കായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. ട്രെയിൻ യാത്ര അവസാനിപ്പിക്കുന്നവർക്ക് ഉടൻ അടുത്ത യാത്രാമാർഗം ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ബെംഗളൂരു ഉൾപ്പെടെയുള്ള സ്റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്തിയശേഷം മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരത്തിൽ പാർക്കിങ് സ്ഥലം അനുവദിക്കുന്നതു മികച്ച വരുമാന മാർഗം കൂടിയാണെന്നാണു വിലയിരുത്തൽ. സ്വകാര്യ ഏജൻസികളിൽനിന്നു ടെൻഡർ ക്ഷണിച്ചാണു സ്ഥലം നൽകുക. ബെംഗളൂരു സിറ്റി സ്റ്റേഷനോടു ചേർന്നു സ്ഥലം അനുവദിച്ച വകയിൽ 15 കോടി രൂപയാണു കഴിഞ്ഞ വർഷം ലഭിച്ചത്.

related stories