ഗാന്ധി സ്മൃതിയിൽ രാജ്യം; ആദരമർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148ാം ജന്മദിനം വിവിധ പരിപാടികളോടെ രാജ്യം ആഘോഷിക്കുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി തുടങ്ങിയവര്‍ രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്ഘട്ടില്‍ സര്‍വമത പ്രാര്‍ഥനയും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്ഘട്ടിൽ പ്രധാനമന്ത്രി ഗാന്ധി പ്രതിമ അനാവരണം ചെയ്യും. 

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ്

രാഷ്ട്രപതി, ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി എന്നിവർ ലാൽ ബഹദൂർ ശാസ്ത്രിയുടെ സ്മാരകമായ വിജയ് ഘട്ടിലും ആദരാജ്ഞലികൾ അർപ്പിച്ചു.