ഇന്ധനവില; യുഡിഎഫ് സർക്കാരിന്റെ തീരുമാനം നടപ്പാക്കണം: ഉമ്മൻ ചാണ്ടി

ആലപ്പുഴ∙ ഇന്ധനവിലയുടെ അധിക നികുതി വേണ്ടെന്നു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തീരുമാനം നടപ്പിലാക്കാൻ മന്ത്രി തോമസ് ഐസക് തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നികുതിയിൽ‌ 619 കോടി രൂപയുടെ ഇളവാണു ഗുണഭോക്താക്കൾക്ക് യുഡിഎഫ് സർക്കാർ നൽകിയത്. പൊതുജനത്തിന്റെ മേൽ അധിക നികുതി ചുമത്തി ജീവിതം കൂടുതൽ ദുരിതപൂർണമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.