കണ്ണൂരിൽ ബിജെപി ഓഫിസിനു സമീപം വൻ ആയുധ ശേഖരം

ഓഫിസിനു സമീപത്തുനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ. ചിത്രം: വിധുരാജ് എം.ടി.

കണ്ണൂർ ∙ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു രണ്ടു വടിവാളുകളും ഒരു കഠാരയും ഏഴ് ഇരുമ്പു പൈപ്പുകളും പൊലീസ് കണ്ടെടുത്തു. കോർപറേഷൻ ശുചീകരണ തൊഴിലാളികളാണു പൈപ്പുകൾ ആദ്യം കണ്ടത്. തുടർന്നു ബോംബ്-ഡോഗ് സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണു മറ്റ് ആയുധങ്ങൾ കണ്ടെത്തിയത്. അതേസമയം, ആയുധങ്ങൾ മറ്റാരോ കൊണ്ടിട്ടതാണെന്നും ചിലരെ സംശയമുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.

ബിജെപി ഓഫിസിനു സമീപം തിരച്ചിൽ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: വിധുരാജ് എം.ടി.
ബിജെപി ഓഫിസിനു സമീപം തിരച്ചിൽ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: വിധുരാജ് എം.ടി.