എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി

എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി, അനീഷ് നമ്പൂതിരി

സന്നിധാനം∙ ചാലക്കുടി മംഗലത്ത് അഴകത്ത് മനയിൽ എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുത്തു. അടുത്ത വൃശ്ചികം മുതൽ ഒരു വർഷത്തേക്കാണ് പുതിയ മേൽശാന്തിയുടെ കാലാവധി. ഉഷപൂജയ്ക്കുശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു. പന്തളം കൊട്ടാരം പ്രതിനിധി സൂര്യ വർമയാണ് നറുക്കെടുപ്പു നടത്തിയത്.

കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ശബരിമലയിലേക്ക് 14 പേരുടെയും മാളികപ്പുറത്തേക്ക് 12 പേരുടെയും സാധ്യത പട്ടികയാണ് തയാറാക്കിയിരുന്നത്.