പ്രധാനമന്ത്രി മോദി കൂടെയുണ്ട്, പാർട്ടിയും സർക്കാരും കുലുങ്ങില്ല: തമിഴ്നാട് മന്ത്രി

ചെന്നൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുള്ളിടത്തോളം പാർട്ടിയെ കുലുക്കാൻ ആർക്കും കഴിയില്ലെന്ന് എഐഎഡിഎംകെ. സംസ്ഥാന ക്ഷീരവകുപ്പ് മന്ത്രി കെ.ടി.രാജേന്ദ്ര ബാലാജിയാണ് മോദിയുടെ ശക്തമായ പിന്തുണ പാർട്ടിക്കുണ്ടെന്നു വ്യക്തമാക്കിയത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ കൂടെയാണ്. അതിനാൽ ആർക്കും നമ്മളെ കുലുക്കാൻ കഴിയില്ല. രണ്ടില ചിഹ്നം ഇപിഎസ് ക്യാംപിനുതന്നെ കിട്ടും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പാർട്ടി ചിഹ്നം ലഭിക്കുമെന്നുറപ്പുണ്ട്’– പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ രാജേന്ദ്ര ബാലാജി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രതിപക്ഷത്തുള്ള ഡിഎംകെ ഉൾപ്പെടെയുള്ളവർക്ക് എഐഎഡിഎംകെയെ എതിർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാംഗങ്ങളിൽ 92 ശതമാനം പേരും പളനിസാമിയെ പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.