Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിന് സ്വയംഭരണം വേണമെന്ന് ചിദംബരം; വിമർശിച്ച് ബിജെപി, തള്ളി കോൺഗ്രസ്

P Chidambaram

ന്യഡൽഹി∙ ജമ്മു കശ്മീരിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുകയാണെന്ന മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവന വിവാദത്തിൽ. പരാമർശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമർശിച്ചു. ഇന്ത്യ പല കഷ്ണങ്ങളായി മുറിക്കണമെന്നാണ് ചിദംബരം പറയുന്നത്. സുരക്ഷ ജീവനക്കാരെ കൊലപ്പെടുത്തിയവരെ പിന്തുണയ്ക്കുകയാണ് ചിദംബരവും കോൺഗ്രസുമെന്ന് പറഞ്ഞ സ്മൃതി, ജമ്മു കശ്മീരിലെ ക്രമസമാധാനനില താറുമാറാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും ആരോപിച്ചു.

സ്വാതന്ത്ര്യത്തിനായി കശ്മീരികൾ ആവശ്യമുന്നയിക്കുമ്പോൾ‌ കൂടുതൽ പേർക്കും വേണ്ടത് സ്വയം ഭരണമാണെന്നായിരുന്നു പി.ചിദംബരം രാജ്കോട്ടിൽ പറഞ്ഞത്. ആർട്ടിക്കിൾ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും ബഹുമാനിക്കുകയാണ് കശ്മീർ ജനത. അവരോടു സംസാരിച്ചതിൽനിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു മനസിലായെന്നും ചിദംബരം പറഞ്ഞിരുന്നു.

ചിദംബരത്തിന്റെ പ്രസ്താവന വിവാദമായതോടെ കോൺഗ്രസ് പാർട്ടിയും അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ചിദംബരത്തിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും പാർട്ടിയുടേതല്ലെന്നും കോൺഗ്രസ് വക്താവ് റൺദീപ് സിങ് സുജേർവാല പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അത് ചോദ്യം ചെയ്യപ്പെടാതെ അങ്ങനെ തന്നെ നിലനിൽക്കും. ഒരാളുടെ മാത്രം അഭിപ്രായം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഭിപ്രായമാകണമെന്നില്ല. എന്നാൽ നമ്മുടെ ജനാധിപത്യത്തിൽ ഒരാൾക്കു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കശ്മീരിന്റെ സ്വയം ഭരണമെന്ന ആവശ്യം ചിദംബരം മുൻപും ഉന്നയിച്ചിരുന്നു. കശ്മീരിന് സ്വയം ഭരണം നൽകിയില്ലെങ്കിൽ രാജ്യം വലിയ വില നൽകേണ്ടിവരുമെന്നും ചിദംബരം മുന്നറിയിപ്പു നൽകിയിരുന്നു. 

related stories