Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിലെ ഭീകരവാദം: പിടിച്ചെടുത്തത് 36.3 കോടിയുടെ അസാധുനോട്ട്

NIA എൻഐഎ കശ്മീരിൽനിന്ന് പിടിച്ചെടുത്ത അസാധുനോട്ടുകൾ. എഎൻഐ ട്വിറ്ററിൽ പങ്കുവച്ച ചിത്രം

ന്യൂഡല്‍ഹി ∙ ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്നതിനിടെ കശ്മീരില്‍നിന്ന് 36.3 കോടിയുടെ അസാധുനോട്ടുകൾ പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി(എൻഐഎ)യുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒൻപതുപേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ല.

36.35 കോടിയോളം രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തെന്നാണ് എൻഐഎയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നോട്ടുനിരോധനം ഫലം കണ്ടില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പ്രതിപക്ഷവും ആരോപിക്കുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. നോട്ടുനിരോധനത്തെ തുടർന്ന് രാജ്യത്ത് തീവ്രവാദവും നക്സലിസവും കുറഞ്ഞതായി സർക്കാർ അവകാശപ്പെട്ടിരുന്നു.