Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യം വിട്ട പ്രമുഖ കുറ്റവാളികളുടെ പട്ടിക പുറത്തുവിട്ട് എൻഐഎ

aeroplane-check

ന്യൂഡൽഹി ∙ ഇന്ത്യ വിട്ട പ്രഖ്യാപിത കുറ്റവാളികളുടെ പട്ടിക പുറത്തുവിട്ട് അവരെ പിടികൂടാൻ ജനങ്ങളുടെ സഹായം അഭ്യർഥിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സമൂഹത്തിനു ഭീഷണിയായ ഇവരെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ 011-24368800 എന്ന നമ്പരിൽ വിളിച്ചറിയിക്കുകയോ assistance.nia@gov.in എന്ന വിലാസത്തിൽ ഇ–മെയിൽ ചെയ്യുകയോ വേണമെന്ന് എൻഐഎ ട്വിറ്ററിലൂടെ അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. 

ഭീകരസംഘടനകളായ ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദീൻ, ജമാഅത്തുദ്ദുവ തലവൻ ഹാഫീസ് മുഹമ്മദ് സയീദ്, ലഷ്കറെ തയിബ നേതാവ് സാക്കിയുർ റഹ്മാൻ ലഖ്‍വി, വിവാദ മതപ്രസംഗകൻ സാക്കിർ നായിക് എന്നിവരാണ് 57 പേരുള്ള പട്ടികയിലെ പ്രമുഖർ. https://t.co/S7hB56H3Lm– NIA India (@NIA_India) October 20, 2018 എന്ന സൈറ്റിൽ കുറ്റവാളികളുടെ ചിത്രങ്ങൾ സഹിതമുള്ള പട്ടിക ലഭ്യമാണ്.