ജിഎസ്ടി കുറഞ്ഞാലും വില കുറഞ്ഞേക്കില്ല: തോമസ് ഐസക്

കോഴിക്കോട് ∙ ജിഎസ്ടി നിരക്ക് കുറച്ചെങ്കിലും കമ്പനികൾ ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ സാധ്യത കുറവാണെന്നു മന്ത്രി തോമസ് ഐസക്. വില കുറച്ചു കച്ചവടം നേടുന്ന പ്രവണതയല്ല ഇപ്പോൾ വിപണിയിൽ. പരസ്യങ്ങളും ബ്രാൻഡ് ചെയ്യുന്ന താരങ്ങളുമൊക്കെയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. സഹകരണ വാരാഘോഷത്തോടനുബന്ധിച്ചു നടന്ന ജിഎസ്ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.