എല്ലാ കുറ്റകൃത്യങ്ങളും മുൻകൂട്ടി അറിയണമെന്നില്ല: ലോക്നാഥ് ബെഹ്റ

കൊല്ലം ∙ തിരുവനന്തപുരത്തും കൊല്ലത്തുമുണ്ടായ സംഘർഷങ്ങളിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. പ്രഫഷനൽ രീതിയിൽത്തന്നെയാണു പൊലീസ് അന്വേഷിച്ചത്. പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. എല്ലാ കുറ്റകൃത്യങ്ങളും എപ്പോഴും പൊലീസ് മുന്‍കൂട്ടി അറിയണമെന്നില്ലെന്നും ഡിജിപി പറ‍ഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട‌്‌ലി സ്റ്റേഷൻ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.