ഹിമാലയത്തിൽ നിന്ന് പ്രണവ് മോഹൻലാലിന്റെ സന്ദേശം– എല്ലാവർക്കും നന്ദി

ഹിമാലയ യാത്രയ്ക്കിടെ മോഹൻലാൽ.

ആദ്യചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം സൃഷ്ടിച്ചു മുന്നേറുമ്പോൾ നടൻ പ്രണവ് മോഹൻലാൽ ഹിമാലയ യാത്രയില്‍. അഭിനന്ദം അറിയിക്കാനായി ഒട്ടേറെ പേർ വിളിക്കാൻ ശ്രമിക്കുമ്പോഴും പ്രണവിനെ ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്നാണ് യാത്രാവിവരങ്ങൾ പുറത്തു വന്നത്.

ആദി തരംഗമാകുന്നു, നന്ദി പറഞ്ഞ് പ്രണവ് ഹിമാലയത്തിൽ...

പ്രേക്ഷകർക്കുള്ള തന്റെ നന്ദിയും പ്രണവ് അറിയിച്ചു. മുംബൈയിൽ ഷൂട്ടിങ് ലൊക്കേഷനിലുള്ള മോഹൻലാലിനെയും കൊച്ചിയിലുള്ള അമ്മ സുചിത്രയെയും നേരത്തേ പ്രണവ് വിളിച്ചിരുന്നു. സുചിത്ര രാവിലെ കൊച്ചിയിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയിരുന്നു. നാലാം തവണയാണ് പ്രണവ് ഹിമാലയത്തിലേക്കു പോകുന്നത്.