കോട്ടയം ∙ ഈരയിൽക്കടവ് ഭാഗത്തെ തരിശുപാടത്തു വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണു തീ പടർന്നത്. തീയണയ്ക്കാൻ അഗ്നിശമന സേന രംഗത്തെത്തി. വെയിൽച്ചൂടില്‍ പുല്ലിനു തീപിടിച്ചതാണെന്നു കരുതുന്നു.
സമീപത്തെ വീടുകളിലേക്കു തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തതായി അഗ്നിശമനസേന അറിയിച്ചു. പാടത്തിനു മുകളിലൂടെ 11 കെവി വൈദ്യുതിലൈനുള്ളത് ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. മുൻ വർഷങ്ങളിലും ഇവിടെ ഏക്കറുകളോളം പാടത്തു തീ പടർന്നിരുന്നു.