Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി കീഴാറ്റൂരിൽ വയൽക്കിളി പ്രവർത്തകർ

Vayalkili-Protest കീഴാറ്റൂർ വയലിലെ സമര ദൃശ്യങ്ങൾ

തളിപ്പറമ്പ് ∙ വയൽക്കിളികൾ സമരം നടത്തുന്ന കീഴാറ്റൂരിൽ വയൽ ദേശീയ പാതയ്ക്കായി അളക്കുന്നതിനെതിരെ ആത്മഹത്യ ഭീഷണിയുമായി വയൽക്കിളി പ്രവർത്തകർ. ദേഹത്ത് പെട്രോൾ ഒഴിച്ച് വയലിനു തീയിട്ട് തീയിലേക്ക് ചാടാൻ തയാറായി നിൽക്കുകയാണ് വയൽക്കിളി കൂട്ടായ്മ സമര നേതാവ് സുരേഷ് കീഴാറ്റൂരും പ്രവർത്തകരും. രാവിലെ വയലിന്റെ വിവിധ ഭാഗങ്ങളിലായി ഇവർ തീയിട്ടിരുന്നു. ഇതിനു സമീപത്താണ് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രവർത്തകർ സ്ഥാനം പിടിച്ചിരിക്കുന്നത്. ദേശീയ പാതയ്ക്കുള്ള സർവെ ജോലിക്കായി അധികൃതർ സ്ഥലത്ത് എത്തിയിട്ടില്ല. വൻ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.