കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

കൽപ്പറ്റ∙ കാട്ടാനയുടെ ആക്രമണത്തില്‍ തൃശ്ശിലേരി സ്വദേശി മരിച്ചു. തൃശ്ശിലേരി ചേക്കോട്ട് കോളനിയിലെ ദാസന്‍ (45) ആണ് മരിച്ചത്. ബാവലി ഹൊസള്ളിയില്‍ വെച്ചാണ് സംഭവം. ദാസന്റെ നെഞ്ചിന്റെ വലതു ഭാഗത്തായി കാട്ടാനയുടെ കൊമ്പ് ആഴ്ന്നിറങ്ങിയ നിലയിലാണ്. ഇന്നു രാവിലെയാണു തിരുനെല്ലി പൊലീസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച വിവരം ലഭിച്ചത്.