Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം പുഷ്പനാഥിന്റെ മകൻ ഫൊട്ടോഗ്രാഫർ സലിം പുഷ്പനാഥ് കുഴഞ്ഞുവീണു മരിച്ചു

Salim-Pushpanath സലിം പുഷ്പനാഥ്.

കുമളി∙ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി–ട്രാവൽ–ഫുഡ് ഫൊട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് സ്വന്തം റിസോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കുമളി ആനവിലാസം പ്ലാന്റേഷൻ റിസോർട്ടിൽ ഇന്നു രാവിലെയാണു കുഴഞ്ഞുവീണത്. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സലിം പുഷ്പനാഥ് ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു മരിച്ചെന്നും കാരണം വ്യക്തമല്ലെന്നും സെന്റ് ജോൺസ് ആശുപത്രി അധികൃതർ അറിയിച്ചു. തന്റെ വിപുലമായ ചിത്രശേഖരം ഉൾപ്പെടുത്തി ‘ദി അൺസീൻ കേരള’, ‘ദി അൺസീൻ ഇന്ത്യ’ തുടങ്ങിയ ഫൊട്ടോഗ്രഫി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.