പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഡ്രൈവറിനു ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഓടയിൽ വീണ ബസ്. ചിത്രം: മനോരമ

കോട്ടയം ∙ പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലാ–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന മേരിമാതാ ബസിന്റെ ഡ്രൈവർ തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. പാലാ കാനാട്ടുപാറയിൽ വൈകുന്നേരം നാലു മണിയോടെയാണ് അപകടം. ബസ് ഓടയിലേക്ക് ഇടിച്ചിറങ്ങി. ആർക്കും പരുക്കില്ല.