മതേതര കക്ഷികളുമായി സഖ്യമാകാമെന്ന് വിഎസ്; എതിർത്ത് കോടിയേരി

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ എത്തിയ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ചിത്രം: ജോമി തോമസ് ∙ മനോരമ

ഹൈദരാബാദ്∙ ബിജെപിയെ തോൽപിക്കാൻ മതേതര കക്ഷികളുമായി സഖ്യം വേണമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. വർഗീയതയെ തോൽപിക്കാൻ സഖ്യം ആവശ്യമാണ്. കോൺഗ്രസിന്റെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.

അതേസമയം, ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിന്റെ ബന്ധം ആവശ്യമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. മതേതര പാർട്ടികൾ ശക്തിപ്പെടണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപെട്ടു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി ഹൈദരാബാദിൽ എത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം.