എൽഡിഎഫ് പിന്തുണച്ചു; പാലക്കാട് നഗരസഭയിൽ ബിജെപിക്കെതിരായ പ്രമേയം പാസായി

പാലക്കാട് മുനിസിപ്പാലിറ്റി (ഫയൽ ചിത്രം)

പാലക്കാട്∙ നഗരസഭയിൽ ബിജെപി പ്രതിനിധിയായ സ്ഥിരം സമിതി അധ്യക്ഷനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇടതു പിന്തുണയോടെ പാസായി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.സുനിലാണു പുറത്തായത്. യുഡിഎഫിന്റെ മൂന്ന് അംഗങ്ങൾക്കു പുറമേ സിപിഎമ്മിന്റെ രണ്ടുപേരും പ്രമേയത്തെ പിന്തുണച്ചു. എട്ട് അംഗ സമിതിയിൽ ബിജെപി മൂന്ന്, യുഡിഫ് മൂന്ന്, സിപിഎം രണ്ട് എന്നിങ്ങനെയാണു കക്ഷിനില.