കാസർകോട്∙ കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂർ എടപ്പറമ്പിലെ രാധാകൃഷ്ണൻ (40), ഭാര്യ പ്രസിത (30), കാശിനാഥ് (അഞ്ച്), ശബരിനാഥ് (മൂന്ന്) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. അഡൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.