ലൈംഗിക വിവാദങ്ങൾ: സാഹിത്യ നൊബേൽ ഇത്തവണയില്ല

സ്റ്റോക്കോം∙ ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2018ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമിയുടെ തീരുമാനം. ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. നേരത്തേയും, മതിയായ യോഗ്യതയുള്ളവരെ കണ്ടെത്താനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി യുദ്ധസമയത്തും മറ്റും അവാർഡ് നൽകുന്നില്ലെന്നു അക്കാദമി തീരുമാനിച്ചിരുന്നു.

‘സ്വീഡിഷ് അക്കാദമിയിലുണ്ടായ പ്രശ്നങ്ങൾ നൊബേൽ പുരസ്കാരത്തെ തെറ്റായി ബാധിച്ചു. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ചും നൊബേൽ പുരസ്കാരത്തിന്റെ ദീർഘകാല ഖ്യാതിയും പരിഗണിച്ചാണ് നടപടി’ – വാർത്താക്കുറിപ്പിൽ പറയുന്നു. മറ്റു പുരസ്കാരങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

കഴിഞ്ഞയാഴ്ച സ്വീഡിഷ് റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ പുരസ്കാര സമർപ്പണം നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കുന്നതായി അക്കാദമിയുടെ ഇടക്കാല സെക്രട്ടറി പറഞ്ഞിരുന്നു. മാത്രമല്ല, ഇക്കാര്യം സ്ഥിരീകരിച്ച് കമ്മിറ്റി അംഗങ്ങളിലൊരാൾ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതുവരെ, 18 അംഗ കമ്മിറ്റിയിൽ ഏഴുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

വിശദമായ വായനയ്ക്ക്