പ്രഭാത സവാരിക്കാർക്കിടയിലേക്കു ടെംപോ വാൻ പാഞ്ഞുകയറി ഒരു മരണം

കോഴിക്കോട്∙ പ്രഭാത സവാരിക്കാർക്കിടയിലേക്കു നിയന്ത്രണം വിട്ട ടെംപോ വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു. വടകര രയരങ്ങോത്ത് സുഷമ (47) ആണ് മരിച്ചത്. വടകര – നാദാപുരം റോഡിൽ ഇന്നു പുലർച്ചെ അഞ്ചേമുക്കാലിനാണു സംഭവം. സുഷമയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നു‍പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.