നാദാപുരത്ത് അമ്മ മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

കോഴിക്കോട് ∙ നാദാപുരത്തിനു സമീപം കക്കമ്പള്ളിയിൽ മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. കൊലപാതക ശ്രമത്തിനിടെ മക്കളിലൊരാൾ രക്ഷപ്പെട്ടു. 

ഭർത്തൃവീട്ടിൽവച്ചാണു സഫീറയെന്ന യുവതി മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മൂത്ത കുട്ടി മൂന്നര വയസ്സുകാരി ഇൻഷാൽ ആമിയ കൊല്ലപ്പെട്ടു. രണ്ടാമത്തെ കുട്ടി ഒന്നര വയസ്സുകാരൻ അമൽ ദയാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഫീറയെ ഗൾഫിലേക്കു കൊണ്ടുപോകാൻ ഭർത്താവ് മുഹമ്മദ് ഖൈസ് ഇന്നു രാത്രി നാട്ടിലെത്താനിരിക്കെയാണു സംഭവം.