ന്യൂമാഹി ഷമേജ് വധക്കേസ്: മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ∙ ന്യൂ മാഹിയിലെ ബിജെപി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ രാത്രി വൈകി വടകരയിലെ ലോഡ്‌ജിൽ വച്ചാണ് ഇവർ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായത്.

ഷമേജിനെ കൊലപ്പെടുത്തിയ ദിവസം തന്നെ പള്ളൂരിൽ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു ബിജെപി അനുഭാവികളെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമേജ് വധക്കേസിൽ അറസ്റ്റ് വൈകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന ആരോപണവുമായി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു.